മട്ടന്നൂർ: ബസ്റ്റാൻഡിൽ കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ് തൊഴിലാളികൾ തമ്മിൽ സംഘർഷം ഹരിശ്രീ ബസിലെ തൊഴിലാളികളും പ്രസാദം ബസ്സിലെ തൊഴിലാളികളും തമ്മിലാണ് അടിപിടി ഉണ്ടായത് ടൈമിങ്ങിനെ ചൊല്ലിയുള്ള പ്രശ്നമാണ് അടിപിടിയിൽ കലാക്ഷിച്ചത്. അശ്ലീല വാക്കുകളാണ് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നത് ഇതിനു മുന്നേയും മട്ടന്നൂരിൽ ബസ് തൊഴിലാളികൾ തമ്മിൽ അടിപിടി ഉണ്ടായിട്ടുണ്ട്. സ്കൂൾ കുട്ടികളുടെയും യാത്രക്കാരുടെയും മുന്നിൽ വച്ചാണ് ഇവർ അശ്ലീലവാക്കുകൾ വിളിച്ചു പറയുന്നത് ടൈമിങ്ങിന്റെ പേര് പറഞ്ഞു മത്സരം ഓട്ടമാണ് ബസ്സുകൾ തമ്മിൽ നടത്തുന്നത്. ഇതിന്റെ ഇടയിൽ പെടുന്ന ചെറിയ വണ്ടികൾക്കാണ് അധികവും അപകടങ്ങൾ ഉണ്ടാകുന്നത്.
إرسال تعليق