കുരങ്ങുവസൂരി വാക്സിൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിച്ചു. പരിചയസമ്പന്നരായ വാക്‌സിൻ, ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക് കിറ്റ് നിർമ്മാതാക്കൾ താൽപ്പര്യപത്രം സമർപ്പിക്കാൻ നിർദ്ദേശം. രാജ്യത്ത് കുരങ്ങുവസൂരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുവരെ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് എണ്ണം കേരളത്തിലും ഒരെണ്ണം ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്.
വാക്‌സിനും ടെസ്റ്റിംഗ് കിറ്റും സ്വകാര്യ-പൊതു പങ്കാളിത്ത മോഡിൽ നിർമ്മിക്കും. ടെൻഡറിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കുരങ്ങുവസൂരിക്കുള്ള വാക്‌സിൻ നിർമിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിൻ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും അണുബാധ നിയന്ത്രണാതീതമാകുന്നത് തടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
ലോകമെമ്പാടും 78 രാജ്യങ്ങളിലായി 18,000 ത്തിലധികം കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 70 ശതമാനം യൂറോപ്യൻ രാജ്യങ്ങളിലും 25 ശതമാനം അമേരിക്കയിലുമാണ്. ഇതുവരെ അഞ്ച് രോഗികൾ മരിച്ചു. ഇതിൽ 10 ശതമാനം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
إرسال تعليق