Join News @ Iritty Whats App Group

മങ്കിപോക്‌സ്; വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത, രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാരെ കണ്ടെത്തി. യുഎഇ ല്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. നാട്ടിലെത്തിയ ഇയാള്‍ രണ്ട് ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചിരുന്നു. അതിലെ ഡ്രൈവര്‍മാരെയാണ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കാര്‍ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത രണ്ടുപേരെ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തിലാക്കി.

നിലവില്‍ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരും വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നുമാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group