Join News @ Iritty Whats App Group

കണ്ണൂർ ബോംബ് അപകടം; ഷഹിദുലിന് ബോംബ് എവിടെ നിന്ന് ലഭിച്ചു?

മട്ടന്നൂര് ഉണ്ടായ ബോംബ് അപകടത്തിൽ ആസാം സ്വദേശികളായ അച്ഛനും മകനു മരണപ്പെട്ട കേസിൽ ബോബിന്റെ ഉറവിടം കണ്ടെത്തുവാൻ പോലീസിന് ഇതുവരേയും സാധിച്ചിട്ടില്ല. അസം സ്വദേശികളായ ഫസൽ ഹഖും മകൻ ഷഹിദുൽ ഇസ്‌ലാമുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഷഹിദുൽ ഇസ്‌ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശേരിയിൽ നിന്നാണെന്ന സൂചന ലഭിച്ചതോടെ
ചാവശേരി - ഇരിട്ടി റോഡിൽ 15 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ചാവശേരി ഇരിട്ടി റോഡിലാണ് മരിക്കുന്നതിന് മുൻപ് ഷഹിദുൽ ഇ‌സ്‌ലാം ആക്രി ശേഖരിച്ചത്. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക റെയ്‍ഡ് നടത്തിയെങ്കിലും യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചില്ല.

ആക്രി സാധനമെന്നു വിചാരിച്ചാണ് ഷഹിദുൽ ബോംബ് വീട്ടിലെത്തിച്ചതെന്നു പൊലീസ് പറയുന്നു. സംഭവ ദിവസം തനിച്ചാണ് ഷഹിദുൽ ആക്രി എടുക്കാൻ പോയതെന്നു സ്‌ഥിരീകരിച്ചു. ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീൽ പാത്രത്തിൽ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. ഫസൽ ഹഖ് സംഭവസ്ഥലത്തും ഷഹിദുൽ ആശുപത്രിയിലുമാണു മരിച്ചത്.

പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീൽ ബോംബെന്നു പൊലീസ് പറയുന്നു. തിളക്കമുള്ളതും ഭാരമുള്ളതുമായ പാത്രത്തിനകത്തു സ്വർണമോ പണമോ ആയിരിക്കാമെന്നു വിചാരിച്ചാകും വീട്ടിലേക്കു കൊണ്ടുപോയിട്ടുണ്ടാവുക. മറ്റു 3 പേർ കാണാതെ തുറന്നു നോക്കാൻ വേണ്ടിയാണ് ഫസലും ഷഹിദുലും വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലെത്തിയത്. തുടർന്നു പാത്രം തുറക്കാൻ ശ്രമിച്ചപ്പോഴാണു പൊട്ടിത്തെറിയുണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group