കണ്ണൂര്‍: കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്‍റണി രാജുവിനെ ബഹിഷ്കരിച്ച് സിഐടിയു. കെഎസ്ആര്‍ടിഇഎയ്ക്കൊപ്പം പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിച്ചു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. ഇന്ധന വില വർധനവ് ഉണ്ടായിരുന്നില്ലെങ്കിൽ കെഎസ്ആര്‍ടിസി ലാഭത്തിലാകുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികൾക്കിടയിലും കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം നടപ്പിലാക്കി. കെഎസ്ആര്‍ടിസിയെ നിലനിർത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ തന്നെ ഭാഗമാണ്. വായ്പ ലഭ്യമാക്കാനുള്ള ഒരു സംവിധാനമായാണ് സ്വിഫ്റ്റ് സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രിയെ ബഹിഷ്കരിച്ച് സിഐടിയു; പ്രതിഷേധം സംഘടനകള്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ
News@Iritty
0
إرسال تعليق