സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 11 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും ശക്തമായ കാറ്റിനും ഇടയുണ്ട്. കോഴിക്കോട് മഴ തുടരുകയാണ്. കണ്ണൂരില്‍ രാത്രിയില്‍ ശക്തി കുറഞ്ഞ മഴ ലഭിച്ചു. മലയോര മേലയിലാണ് മഴ ശക്തം.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
إرسال تعليق