അമ്പലപ്പുഴ: കാര്‍ നിയന്ത്രണം വിട്ട് ആളുകളുടെ ഇടയിലേയ്ക്ക് ഇടിച്ചുകയറി ഏഴുവയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മറ്റ് നാലുപേര്‍ക്ക് പരുക്ക്. നുറനാട്, മാമൂട് അന്‍ഷാദ് മന്‍സിലില്‍ ജലീല്‍ മകള്‍ നസ്രിയ(7) ഭാര്യാ സഹോദരി മാമൂട് പാലവിളകിഴക്കേതില്‍ മിനി(40)എന്നിവരാണ് മരിച്ചത്. ജലീല്‍(45)ഭാര്യ സുനിത(40), സുനിതയുടെ പിതാവ് അബ്ദുല്‍ അസീസ്(65) മാതാവ് നബീസ(64) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് 3.30 ഓടെ പുറക്കാട്, പുന്തല ജംഗ്ഷന് സമീപമായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കാണാനെത്തിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ദേശിയപാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നസ്രിയയും മിനിയും ചികിത്സക്കിടെ മരിച്ചു. മറ്റുള്ളവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
إرسال تعليق