മംഗളൂരു: കോളേജ് വിദ്യാർഥികളുടെ ചുംബന വീഡിയോ വൈറലായതിനെ പിന്നാലെ ഒരാൾ കസ്റ്റഡിയിൽ. കര്‍ണാടകയിലെ പ്രമുഖ കോളേജിലെ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വിദ്യാർഥികൾ ചുംബന മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ വിദ്യാർഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.
യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി.
സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുരെ പൊലീസില്‍ പരാതി നൽകിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
ചുംബന മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെൺകുട്ടി അവളുടെ കോളേജ് സുഹൃത്തിന്റെ മടിയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം.
إرسال تعليق