തിരുവനന്തപുരം: ആവിക്കൽത്തോട് സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം നടപ്പാക്കിയ പദ്ധതിക്കെതിരെ സമരമുണ്ടായത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരെ തീവ്രവാദികളും അർബൻ നക്സലേറ്റുകളുമായി ചിത്രീകരിക്കുന്ന ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി നിർത്തിവച്ച് ചർച്ചയിലൂടെ മറ്റൊരു സ്ഥലം തെരഞ്ഞെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആവിക്കൽത്തോട് മാലിന്യ പ്ലാന്റിനെതിരെ നടന്ന സമരവും പൊലീസ് നടപടികളുമാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് ആയി നൽകിയത്. ആവിക്കൽത്തോട് മാലിന്യ പ്ലാന്റ് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ്. ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം.വി ഗോവിന്റെ മറുപടി. സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്നും മന്ത്രി ആരോപിച്ചു.
സമരത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. സമവായത്തിനു ശേഷം പ്രശ്നമുണ്ടായെങ്കിൽ അതിനു തീവ്രവാദ പിന്തുണ വേണം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ സമരത്തിന് ഉണ്ടായിരുന്നില്ല. പദ്ധതി ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതാകും. പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കില്ല
إرسال تعليق