കണ്ണൂർ: തളിപ്പറമ്പില്‍ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സംസ്കാരം വൈകിട്ട് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തിൽ. ഭാര്യ കൃഷ്ണവേണി, മകൾ സിയ ലക്ഷ്മി.
തളിപ്പറമ്പിൽ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
News@Iritty
0
إرسال تعليق