തിരുവനന്തപുരം: ഭരണഘടനാ ആക്ഷേപം നടത്തിയതില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ച സംഭവത്തിനു തൊട്ടു പിന്നാലെ സജി ചെറിയാന്റെ പ്രസംഗം ഗോള്‍വള്‍ക്കറിന്റെ പുസ്തകത്തിലേതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനു നേരെ നിയമനടപടിയുമായി ആര്‍എസ്എസ് രംഗത്ത്.
പ്രതിപക്ഷ നേതാവ് 24 മണിക്കൂറിനുളളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി തുടങ്ങുമെന്ന കാണിച്ച് വി ഡി സതീശനു ആര്‍എസ്എസ് നോട്ടീസ് നല്‍കി. പുസ്തകത്തിന്റെ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സജി ചെറിയാന്‍ രാജിവയ്ക്കണമെന്നു സജി ചെറിയാന്റെ പ്രസ്താവനകള്‍ ആര്‍എസ്എസിന്റെ ഭാഷയാണെന്നു വി.ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഗോള്‍വള്‍ക്കറിന്റെ ‘ബെഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തില്‍ ഇതേ പരാമര്‍ശവും ഉണ്ടെന്നു ആവര്‍ത്തിക്കുകയും ചെയ്തു.
إرسال تعليق