ഇരിട്ടി: ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുകയും പുതുതായി തസ്തികകള്‍ അനുവദിക്കുകയും ചെയ്യണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ നേരില്‍ക്കണ്ട് ആവശ്യപെട്ടു.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ പീഡിയാട്രിക്, ഇഎന്‍ടി, ഒപ്താല്‍മോളജി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളും അസിസ്റ്റന്റ് സര്ജന്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ രണ്ടും ഒഴിവുകളുമുണ്ട്, പുതുതായി സ്പെഷ്യലിസ്റ്റ് തസ്തികകള്‍ അനുവദിക്കണമെന്നും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കണ്‍സല്‍ട്ടന്റ് ഗൈനകോളജി തസ്തികയില്‍ ഒന്നും ജൂണിയര്‍ കണ്‍സള്‍ട്ടന്റ് മെഡിസിന് തസ്തികയില്‍ രണ്ടും ഒഴിവുകളുമുണ്ട്. പുതുതായി രണ്ട് അനസ്തേഷ്യ തസ്തികകള്‍ കൂടി അനുവദിക്കണമെന്നും സണ്ണി ജോസഫ് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കണം; സണ്ണി ജോസഫ് എം എൽ എ
News@Iritty
0
إرسال تعليق