കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഇതിനായി വന്‍ പൊലീസ് സന്നാഹം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ വിമാനത്താവളം മുതല്‍ അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം വയനാട് അതിര്‍ത്തി വരെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ഇളങ്കോ അറിയിച്ചു.
രാഹുല്‍ ഗാന്ധി രാവിലെ എട്ടിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. നാല് പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളില്‍ രാഹുല്‍ ഗാന്ധി എംപിക്ക് സ്വീകരണം നല്‍കും. ശേഷം വയനാട്ടിലേക്ക് പോകും.
മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയില്‍ രാഹുല്‍?ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഓഫീസ് ആക്രമണം
إرسال تعليق