ഇടുക്കി: വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിട്ടു.
ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിലാണ് നായാട്ടിനിടെ ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
إرسال تعليق