ഇരിട്ടി: ഇരിട്ടി നഗരസഭയിലെ വിജിലന്‍സ് പരിശോധനയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടും ഭരണ കക്ഷി അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നാട് ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭ കാവടത്തിനു സമീപം ഇരിട്ടി സിഐ കെ ജെ ബിനോയിയുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധ യോഗം മണ്ഡലം ജോയിന്റ് സെക്രട്ടറി റാഷിദ് ആറളം ഉദ്ഘാടനം ചെയ്തു.ഇരിട്ടി മുനിസിപ്പാലിറ്റി അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരം കയറിയിറങ്ങുന്ന ഗതികേടിലേക്ക് നഗരസഭയെ ഭരണ കക്ഷികള്‍ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സൗദ നസീര്‍, സത്താര്‍ ചാലില്‍, എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, ഇബ്രാഹിം പുന്നാട്, എം കെ സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
إرسال تعليق