Join News @ Iritty Whats App Group

രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല;ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററിൽ,സംഭവം കണ്ണൂരിൽ

കണ്ണൂര്‍: സ്‌കൂളിലേക്ക് രാവിലെ വീട്ടില്‍ നിന്നും വാനില്‍ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍.

കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്.

മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്.

താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്.

തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.

എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്‌കൂളിന്റെ മുന്നില്‍ ഇറങ്ങി.

അവിടെ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു. കനത്ത മഴയായതിനാല്‍ ആദ്യം സിനിമ കാണാന്‍ പോകാമെന്ന് കാമുകന്‍ പറഞ്ഞു.

തുടര്‍ന്ന്, ഇരുവരും തീയേറ്ററിലേക്ക്. അവിടുത്തെ, ടോയ്‌ലറ്റില്‍ വച്ച് യൂണിഫോം മാറുകയും കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രവും ധരിച്ച് സിനിമ കാണുവാന്‍ കയറി.

വിദ്യാര്‍ഥിനി സ്‌കൂളിന്റെ മുന്‍പില്‍ വാന്‍ ഇറങ്ങുന്നത് ക്ലാസിലെ ഒരു വിദ്യാര്‍ഥിനി കണ്ടതാണ് പൊല്ലാപ്പായത്. വിദ്യാര്‍ഥിനിയെ വാന്‍ ഇറങ്ങുന്നത് കണ്ടെന്ന് അധ്യാപികയോട് പറയുകയും വാന്‍ െ്രെഡവറുമായി സംസാരിച്ചപ്പോള്‍ കുട്ടി വാനില്‍ വന്നതായും കണ്ടെത്തി.

സ്‌കൂളിലെത്തിയ ഈ വിദ്യാര്‍ഥിനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അധ്യാപകരും ആശങ്കയിലായി. ഒടുവില്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസും പിടിഎ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ഥിനിയെ 16 കാരനൊപ്പം തീയേറ്ററില്‍ വച്ച് കണ്ടെത്തിയത്. ഇരുവരെയും പോലീസ് കേസെടുക്കാതെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

Post a Comment

أحدث أقدم
Join Our Whats App Group