മൂന്നാർ പോതമേടിലെ വനത്തിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ കീഴടങ്ങി. ഇരുപതേക്കർ കുടിയിലെ മഹേന്ദ്രനെയാണ് സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പ്രതികള്‍ പൊലീസിനോട് (Police) പറഞ്ഞു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ രാജാക്കാട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
Related Story- നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിനെ ആരുമറിയാതെ കാട്ടിനുള്ളിൽ കുഴിച്ചിട്ടു
ഒരാഴ്ച്ചയ്ക്ക് മുന്‍പാണ് മഹേന്ദ്രനും സുഹൃത്തുക്കളും നായാട്ടിന് പോയത്. മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പ്രതികളിലൊരാൾ പൊലീസിന് നൽകിയ മൊഴി. തുടര്‍ന്ന് വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളുടെ കീഴടങ്ങല്‍.
ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
إرسال تعليق