ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധതിന് നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, ജ്യോതി മണി, മാണിക്യം ടാഗോര്‍ എന്നീ നാല് എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍.
വിലക്കയറ്റത്തിനെതിരായ എംപിമാര്‍ പ്രതിഷേധിച്ചത്. സഭാസമ്മേളനം കഴിയും വരെയാണ് സസ്‌പെന്‍ഷന്‍. വിലക്ക് മറികടന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനാണ് നടപടി.
അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്.
ജനങ്ങള്‍ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.
إرسال تعليق