അബുദാബി: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. അബുദാബി അല്‍ സൈഹ ഏരിയയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായതെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.
പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രമേ വിവരങ്ങള്‍ക്കായി ആശ്രയിക്കാവൂ എന്നും അബുദാബി പൊലീസ് അറിയിച്ചു. അപകടം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
إرسال تعليق