ആലുവ: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൂത്തുപറമ്പ് നഹ്ലാ മഹലില്‍ സുഹറ (37) യെയാണ് ആലുവ പോലീസ് പിടികൂടിയത്. സംഭവത്തില്‍ പ്രതിയായ ഹാരിസിന്റെ ഭാര്യയാണ് സുഹറ.
ഗുഢാലോചനയില്‍ ഇവരും പങ്കാളിയാണെന്നും സംഭവശേഷം മറ്റ് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ഇവര്‍ സഹായം ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജൂണ്‍ അഞ്ചിനാണ് ബാങ്ക് ജങ്ഷനിലെ സഞ്ജയ് എന്നയാളുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞ് അഞ്ചുപേര്‍ എത്തിയത്. പരിശോധന നടത്തി വീട്ടില്‍നിന്ന് അമ്പതു പവനോളം സ്വര്‍ണവും 1.80 ലക്ഷം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.
إرسال تعليق