കാസർകോട്: ബൈക്കിൽ ദേശീയപര്യടനത്തിനിറങ്ങിയ തൃശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവിൽ പിഎസ് അരുജുൻഎ(31) ആണ് മരിച്ചത്. ഒൻപുതു വര്‍ഷം വിദേശത്തായിരുന്ന അർജുൻ ആറുമാസം മുൻപാണ് നാട്ടിലെത്തിയത്.
തൃശൂരിൽ നിന്ന് ബൈക്കില്‍ യാത്രതിരിച്ച അർജുൻ ചൊവ്വാഴ്ച വൈകിട്ടാണ് സൗദി അറേബ്യയിൽ കൂടെ ജോലിചെയ്തിരുന്ന ചീമേനി വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിൽ എത്തിയത്. പര്യടനത്തിന്റെ ആദ്യദിനം മോഹനന്റെ വീട്ടിൽ താമസിച്ച് അടുത്തദിവസം യാത്ര തുടരുകയായിരുന്നു ലക്ഷ്യം.
രാത്രി ഭക്ഷണം കഴിച്ചതിന്ശേഷം ഒൻപതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. അച്ഛൻ: സിദ്ധാർഥൻ, അമ്മ: ഉഷ(റിട്ട. അധ്യാപിക, പനങ്ങാട് ഹൈസ്കൂൾ), ഭാര്യ: അഞഞ്ജന, ഏക മകൻ ദേവിക്ഡ്രോൺ. സഹോദരൻ അരുൺ.
إرسال تعليق