എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സൈബര്‍ സെല്ലിനു കൈമാറിയ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി വീണ്ടും പരിശോധിക്കാനാണ് തീരുമാനം.
എകെജി സെന്റര്‍ നല്ല പരിചയമുള്ളയാളാണ് അക്രമിയെന്നതിനാല്‍ സമീപത്തുള്ള ആള്‍ തന്നെയായിരിക്കും എന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമണം നടന്നു ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതികളെ പിടികൂടുന്നത് വൈകിയാല്‍ അത് പല തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് കാരണമാകുമെന്ന് പാര്‍ട്ടിക്കകത്ത്് അഭിപ്രായമുയരുന്നുണ്ട്.
അതേസമയം എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡി സി പി എ നസീമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്് . പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ സെല്‍ എസി, കന്റോണ്‍മെന്റ് സിഐ അടക്കം 12 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം. അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിനാണ് അന്വേഷണ ചുമതല.
പ്രതിയുടെ ചില സൂചനകള്‍ ലഭിച്ചു എന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതിയെന്നു സംശയിക്കുന്നയാള്‍ സഞ്ചരിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
إرسال تعليق