പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വീണ്ടും മണിഹയ്സ്റ്റ് പോസ്റ്റര്‍. ഹൈദരാബാദിലെ എല്‍ബി നഗറിലാണ് പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഞങ്ങള്‍ ബാങ്കുകള്‍ മാത്രമാണ് കൊള്ളയടിക്കുന്നത്, നിങ്ങള്‍ രാജ്യത്തെ തന്നെ കൊള്ളയടിക്കുകയാണ്’ എന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
ബൈ ബൈ മോദി എന്ന ഹാഷ്ടാഗും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ഭരണകക്ഷികളുടെ എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി ഭരണം അട്ടിമറിച്ച സംസ്ഥാനങ്ങളുടെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദില്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെയും ഹൈദരാബാദില്‍ വിവിധ സ്ഥലങ്ങളിലായി ഇതേ രീതിയിലുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. ജനങ്ങളെ പ്രധാനമന്ത്രി കൊള്ളയടിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്നുമാണ് ആരോപണം.
പ്രശസ്തമായ ഒരു വെബ് സീരീസാണ് മണിഹയ്സ്റ്റ. ഇതിലെ കഥാപാത്രങ്ങളെ പോലെ വേഷം ധരിച്ച് ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുമായി ആളുകള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
إرسال تعليق