മട്ടന്നൂര്‍: നായിക്കാലിയില്‍ ഒരുഭാഗം പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള മട്ടന്നൂര്‍-മണ്ണൂര്‍ റോഡില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം.
വൈകീട്ട് ആറുമുതല്‍ രാവിലെ ആറു വരെയാണു യാത്രാ നിരോധനം ഏര്‍പ്പെടുത്തുക. ഭാരവാഹനങ്ങളുടെ യാത്ര നിരോധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിപ്പ് നല്‍കിയിരുന്നു. മഴ കനത്തതോടെയാണു റോഡരികില്‍ നിന്ന് കൂടുതല്‍ മണ്ണിടിഞ്ഞ് പുഴയിലേക്കു പതിച്ചത്. നഗരസഭാ അധികൃതര്‍ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചു.നഗരസഭാ വൈസ് ചെയര്മാന് പി. പുരുഷോത്തമന്, കൗണ്‍സിലര്‍മാരായ സി.വി. ശശീന്ദ്രന്, കെ.വി. മിനി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇടിഞ്ഞ റോഡ് സന്ദര്‍ശിച്ചു.
إرسال تعليق