കാസർകോട്: തെങ്ങ് കടപുഴകി വീണ് പന്ത്രണ്ടുകാരൻ മരിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷാൻ ഷാരോൺ ക്രാസ്റ്റയാണ് മരിച്ചത്. മഞ്ചേശ്വരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാൻ ഷാരോൺ ക്രാസ്റ്റ. ഇന്ന് ഉച്ചയ്ക്ക് ശക്തമായ കാറ്റിൽ തോട്ടത്തിലെ തെങ്ങ് വീണാണ് അപകടം ഉണ്ടായത്. ഈ സമയം തെങ്ങിന് സമീപത്തേക്ക് നടന്നുവരികയായിരുന്നു കുട്ടി. ശക്തമായ കാറ്റിൽ തെങ്ങ് നിലംപതിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് വീണത്. തെങ്ങിനടിയിൽ പെട്ടുപോയ കുട്ടിയെ സമീപവാസികളാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാൻ ഷാരോണിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മംഗളൂരു ആശുപത്രി മോർച്ചറിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കും.
إرسال تعليق