തിരുവനന്തപുരം: ബൈക്കപകടത്തിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരി(21)യാണ് മരിച്ചത്. ബുധനാഴ്ചച കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകരയിൽ വെച്ചായിരുന്നു അപകടം. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയിൽ റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
إرسال تعليق