തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയാണ് നിയമസഭാ ചട്ടം 14 പ്രകാരം നോട്ടീസ് നല്‍കിയത്. വസ്തുതാപരമായ കാര്യങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കില്‍ പിഡബ്ല്യൂസി ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നോ എന്ന ആരോപണം മുഖ്യമന്ത്രി സഭയില്‍ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മാത്യു കുഴല്‍നാടന്‍ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ ജെയ്ക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
إرسال تعليق