Join News @ Iritty Whats App Group

മഴ കനത്തതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകം; രണ്ട് ദിവസത്തിനിടെ മുപ്പതിനായിരത്തിനടുത്ത് പനിബാധിതർ

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. റിപ്പോർട്ട് ചെയ്ത മൂന്നിൽ ഒന്ന് പനിക്കേസുകളും വടക്കൻ ജില്ലകളിലാണ്. 

മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. 2 പേർ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. കൊവിഡിന് പുറമെയാണ് ഇത്. 

ഇന്നലെ സംസ്ഥാനത്ത് 12 ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിൽ 7 പേർക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു

അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാലവർഷക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്ര‌തീരം മുതൽ തെക്കൻ ഗുജറാത്തി തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. 

Post a Comment

أحدث أقدم
Join Our Whats App Group