Join News @ Iritty Whats App Group

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാരിനെതിരെ പരസ്യപ്രക്ഷോഭത്തിന് കാന്തപുരം വിഭാഗം


കോഴിക്കോട്: ശ്രീറാം വെങ്കിട്ടരമാനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കാന്തപുരം വിഭാഗം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു. ഇന്ന് ചേര്‍ന്ന സംഘടനാ സംസ്ഥാന ക്യാബിനറ്റ് യോഗമാണ് പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്.
കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. മദ്യപിച്ച് ലെക്ക് കെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ എം ബഷീറിനെ കൊലപ്പെടുത്തിയത്. നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിരിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.

കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലു വിളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ്. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം. അല്ലാത്ത പക്ഷം ശക്തമായി തെരുവിലിറങ്ങി സമയരം ചെയ്യേണ്ടി വരുമെന്നും കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group