വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത് .
മണ്ഡലം പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആദ്യ പരിപാടിയായ വണ്ടൂരിലെ പൊതുയോഗത്തിനു ശേഷം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങും വഴിയാണ് സംഭവം. വടപുറം പാലത്തിനിപ്പുറം ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ഒരാള്‍ റോഡില്‍ കിടക്കുന്നത് കണ്ടാണ് രാഹുല്‍ വാഹനം നിര്‍ത്താന്‍ നിര്‍ദേശിച്ചത്. ചെറിയ ചാറ്റല്‍ മഴയില്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. തന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. കെ.സി.വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എഐസിസി സെക്രട്ടറി വിശ്വനാഥന്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
إرسال تعليق