തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനം പിഎസ് സി ക്കു വിട്ട തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിലെ പിഎസ് സി നിയമനം രഹസ്യ തീരുമാനം അല്ലായിരുന്നു. സഭയിൽ ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വഖബ് ബോർഡിലെ പിഎസ്‌സി നിയമനം സംബന്ധിച്ച് തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗത്തിൽ ഉണ്ടായ തീരുമാനപ്രകാരം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
പുതിയ നിയമന രീതി നിയമഭേദഗതിയിലൂടെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
إرسال تعليق