മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങള്‍ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ജനാധിപത്യത്തിന്റെ ഭാഗമായ പ്രതിഷേധങ്ങള്‍ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മര്‍ദ്ദിച്ചുമുളള സമരത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പിന്‍മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
إرسال تعليق