കാസർകോട്: കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭർത്താവെത്തി നിമിഷങ്ങള്‍ക്കുള്ളിൽ ഭാര്യ മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് (25) കുഴഞ്ഞു വീണ് മരിച്ചത്. ഒരു മാസം മുമ്പായിരുന്നു സഫാന പ്രസവിച്ചത്. ആശുപത്രിയിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകൾക്കായി ചൊവ്വാഴ്ച ഭർത്താവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു. ഇതേസമയം തന്നെയാണ് ദുബായിൽനിന്ന് അഷ്റഫ് നാട്ടിലെത്തിയത്.
കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകൾ ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സഫാന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകൾക്ക് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
إرسال تعليق