Join News @ Iritty Whats App Group

നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടിച്ചു

തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടി. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടിടിഇ പാമ്പിനെ പിടികൂടിയത്. ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ്5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലഗേജുകൾക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് വ്യാ‍ഴാഴ്ച വസായ് റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്മെന്റ് നടത്തി. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ തയാറായി മുന്നോട്ട് വന്നു. ഇരുമ്പുദണ്ഡ് തലയിൽ അമർത്തി പാമ്പിനെ പിടികൂടി. ഗ്രാമത്തിൽ ചെറുപ്പത്തിൽ പാമ്പുകളെ പിടിച്ചുള്ള അനുഭവമാണ് ധൈര്യം പകർന്നതെന്ന് ബിഹാറിലെ നളന്ദ സ്വദേശിയായ സുകേഷ് കുമാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group