കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ കാനംവയലില്‍ ഉരുള്‍പൊട്ടലുണ്ടായി. ഫയര്‍ഫോഴ്സിന്‍്റെ 2 യൂണിറ്റ് സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. വടക്കന്‍, മധ്യ ജില്ലകളിലാണ് കാലവര്‍ഷം ശക്തിപ്രാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
إرسال تعليق