കോഴിക്കോട്: കനത്ത മഴയില്‍ മാവൂരിൽ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കൺവെൻഷൻ സെൻ്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടിയിൽ വൻതോതിൽ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതിൽ ഇടിഞ്ഞു വീണതും കൺവഷണൻ സെൻ്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തിയതും. അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
വിവാഹ പാര്‍ട്ടിക്കിടെ ഓഡിറ്റോറിയത്തിൽ വെള്ളം കയറി; ഭക്ഷണമടക്കം നശിച്ചു,സംഭവം കോഴിക്കോട് മാവൂരിൽ
News@Iritty
0
إرسال تعليق