Join News @ Iritty Whats App Group

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; പോര്‍ട്ടല്‍ പണിമുടക്കി, തിരുത്തലുകള്‍ക്കുള്ള സമയപരിധി നീട്ടണമെന്ന് വിദ്യാര്‍ത്ഥികള്‍


സംസ്ഥാനത്ത് പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ആര്‍ക്കും അലോട്ട്‌മെന്റ് പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യവുമാി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെന്ന് ഹയര്‍ സെക്കന്‍ഡറി ഐടി സെല്‍ അറിയിച്ചിരുന്നു. എന്നിട്ടും രാത്രിയില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കഴിഞ്ഞില്ല. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനും ഓപ്ഷനുകള്‍ മാറ്റാനും നാളെ വൈകുന്നേരം അഞ്ചുമണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാവിലെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച അതേ സെര്‍വറിനെ ആശ്രയിക്കുന്ന പരീക്ഷ വെബ്‌സൈറ്റും(ഐ എക്‌സാം) തകരാറിലായതോടെ ഇന്നലെ നടന്ന സേ പരീക്ഷകളിലും ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായി. ഓരോ ദിവസവും നടക്കുന്ന പരീക്ഷകളുടെ സീറ്റിങ് ക്രമീകരണം, മാര്‍ക് ഷീറ്റ്, ഉത്തരപേപ്പര്‍ പാഴ്‌സലില്‍ ഒട്ടിക്കേണ്ട സ്ലിപ്പുകള്‍ എന്നിവയെല്ലാം പീക്ഷ നടക്കുന്ന ദിവസം രാവിലെ ഐ എക്‌സാം വെബ്‌സൈറ്റിലൂടെയാണ് പരീക്ഷ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നത്. വെബ്‌സൈറ്റ് തകരാറിലായതോടെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകാതെ അധ്യാപകരും ബുദ്ധിമുട്ടി.

Post a Comment

أحدث أقدم
Join Our Whats App Group