തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രിയെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മന്ത്രി എകെജി സെന്ററിലേക്ക് കയറിപ്പോയത്. എകെജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ തുടക്കത്തില്‍ മന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം എ.വിജയരാഘവന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. തലസ്ഥാനത്തുള്ള മന്ത്രിമാര്‍ അടക്കമുള്ള അംഗങ്ങള്‍ സെക്രട്ടേറിയറ്റിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. തീരുമാനം സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.
അേതസമയം, സജി ചെറിയാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നാണ് സൂചന. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതികളില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിയാന്‍ വിട്ടതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. മന്ത്രി നിയമസഭയില്‍ നടത്തിയ ഖേദപ്രകടനത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് സിപിഎം കണക്കുകൂട്ടിയെങ്കിലും ഗവര്‍ണര്‍ കൂടി ഇടപെട്ടതും പ്രതിപക്ഷ കക്ഷികള്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതും വിഷയം അധികനാള്‍ വലിച്ചുനീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിന്.
സജി ചെറിയാന്റെ രാജി ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലുള്ള ഏറ്റവും എളുപ്പമുള്ള വഴി. സജി ചെറിയാനെ സംരക്ഷിക്കാന്‍ നോക്കിയാല്‍ ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും വിശദീകരണം നല്‍കാന്‍ ഏറെ ക്ലേശിക്കേണ്ടി വരും.
إرسال تعليق