Join News @ Iritty Whats App Group

മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ശ്രമം; എകെജി സെന്റര്‍ ആക്രമണത്തില്‍ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല



എകെജി സെന്റ്‌റിന് നേരെയുണ്ടായ ആഖ്രമണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ ബോംബാക്രമണം. കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറയുന്നത്.പക്ഷെ എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് രാഹുല്‍ഗാന്ധി കേരളത്തിലെത്തി. നാളെ കോണ്‍ഗ്രസിന്റെ സമരം നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യുമോയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് ചോദിച്ചു. സ്വര്‍ണകടത്ത്, സ്പ്രിഗ്‌ളര്‍ അഴിമതി എന്നിവ മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണ് ഈ ആക്രമണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രഥമ ദൃഷ്ട്യാ നോക്കിയാല്‍ ഇതൊരു നാടകമാണ്. എപ്പോഴും പൊലീസ് നിരീക്ഷണത്തിലുള്ള സ്ഥലത്ത് ഇത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്കാണ് അക്രമം തടയാനുള്ള ഉത്തരവാദിത്വം എന്ന് പറഞ്ഞ രമേശ് ചെന്നിത്തല കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും ചോദിച്ചു

Post a Comment

أحدث أقدم
Join Our Whats App Group