പെരിന്തൽമണ്ണ: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ.
പട്ടിക്കാട് ചുങ്കം ജെജെ ക്ലിനിക് ഉടമയും പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിൽ അസി.നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ.സി.ടി.ഷെരീഫിനെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡോക്ടറെ ക്ലിനിക്കിൽ നിന്നും പോലീസ് അറസ്റ്റ്് ചെയ്തത്.
മേലാറ്റൂർ സിഐ ഷാരോണ്‍, എസ്ഐ ഗംഗാധരൻ, ടി.ശരീഫ്, സിപിഒ ശംസുദ്ദീൻ, സുരേന്ദ്രബാബു, അംബിക, ഹോം ഗാർഡ് ശ്രീകുമാർ, ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق