ഇരിട്ടി: അറബി ആരോഹണം മാർത്തോമാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംതൃപ്തി എന്ന് പേരിട്ട ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തുടക്കമായി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ , നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, ഡോ . ആന്റോ വർഗ്ഗീസ് എന്നിവർ ചേർന്ന് പൊതിച്ചോറിന്റെ വിതരണം ഉദ്‌ഘാടനം ചെയ്തു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്ക് പൊതിച്ചോർ നൽകുന്ന പദ്ധതിയാണ് ഇത്. ഒരു വർഷം മുഴുവൻ ഇത് തുടരാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് ആരോഹണം പള്ളി വികാരി റവ. ആശിഷ് തോമസ്, യുവജനസഖ്യം സിക്രട്ടറി അൽനാ റജി എന്നിവർ പറഞ്ഞു.
സംതൃപ്തി ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി
News@Iritty
0
إرسال تعليق