സിബിഎസ്ഇ പത്ത്, പ്ലസ് ടൂ പരീക്ഷാ ഫലം വൈകിയേക്കും. 12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു.
ജൂലൈ നാലിന് സിബിഎസ്ഇ പത്താം ക്ലാസിന്റെ പരീക്ഷാ ഫലവും ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.
എത്രയും പെട്ടെന്ന് മൂല്യനിര്‍ണയ മടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇ ശ്രമം.
إرسال تعليق