കണ്ണൂരില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് തീവെച്ചു നശിപ്പിച്ചു. തളിപ്പറമ്പ് കുറ്റിക്കോലിലെ സിഎച്ച് സെന്റ്‌റിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. തളിപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓഫീസ് അടിച്ചുതകര്‍ത്ത് അകത്ത് പ്രവേശിച്ച അക്രമികള്‍ ഫര്‍ണീച്ചറുകളും ടി.വി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തര്‍ക്കം നിലനിന്നിരുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദില്‍ വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയെയും ഓഡിറ്റ് റിപ്പോര്‍ട്ടിനെയും ചൊല്ലി ലീഗും സിപിഎം നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തര്‍ക്കം.
കഴിഞ്ഞ ദിവസം രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാറിന് നേരെയും ആക്രമണമുണ്ടായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഓഫീസിന് തീയിട്ടത്. ഓഫീസ് പൂര്‍ണമായും കത്തി നശിച്ചനിലയിലാണ്.
إرسال تعليق