ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ.
ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്.
ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നിൽ രാജസ്ഥാനുമാണ്. കേരളം മൂന്നാം സ്ഥാനത്താണ്. 2018 ൽ 281 ഉം 2018 333, 2020 ൽ 331 ഉം പീഡനകേസികളാണ് കേരളത്തിലെ ജുവനൈൽ ഹോമിൽ ഉണ്ടായത്.
ഇത് സംബന്ധിച്ച നിയമ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈൽ ഹോമുകളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന വസ്തുതയിലേക്കാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
إرسال تعليق