പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌സി ഹൈക്കോടതിയെ അറിയിക്കും.
പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത . പക്ഷേ നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു.
إرسال تعليق