Join News @ Iritty Whats App Group

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം.

തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. നാളെ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

ഉച്ചയ്ക്ക് ശേഷമാകും കൂടുതല്‍ മഴ കിട്ടുക. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം എന്നും നിര്‍ദ്ദേശമുണ്ട്്. വെള്ളിയാഴ്ച വരെയാണ് ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group