കേരള സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട തിരക്കുള്ള മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ പണി വിലയിരുത്തുകയാണ്. ഇതിന് പിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളം സന്ദര്‍ശിക്കാന്‍ എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസില്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിച്ചു.
إرسال تعليق