Join News @ Iritty Whats App Group

ഇരിട്ടി റൂറൽ ബാങ്ക്‌ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി : നേരംപോക്ക് റോഡിൽ പുതുതായി നിർമ്മിച്ച ഇരിട്ടി റൂറൽ ബാങ്ക് ആസ്ഥാന മന്ദിരം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു. രണ്ട് പ്രളയവും കൊവിഡും ദുരിതം വിതച്ച കാലത്ത് ജനങ്ങളെ സഹായിക്കാൻ സഹകരണ ബാങ്കുകൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു എന്ന് മന്ത്രി പറഞ്ഞു. വിപുലമായ ജനകീയ അടിത്തറയിൽ കെട്ടിപ്പടുത്ത കേരളത്തിന്റെ സഹകരണ മേഖല മനുഷ്യന്റെ ജനനം മുതൽ മരണം വരെ അവർക്ക്‌ സഹായമേകിയാണ്‌ ജനവിശ്വാസമാർജിച്ച്‌ ശക്‌തിപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി.
പുതുതായി ആരംഭിച്ച നേരമ്പോക്ക്‌ ശാഖ മുൻ എംഎൽഎ എം. വി. ജയരാജനും, ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യനും, സ്‌ട്രോങ് റൂം നഗരസഭാ ചെയർമാൻ കെ. ശ്രീലതയും എടിഎം കാർഡ്‌ വിതരണം ജില്ലാ ജോ. റജിസ്‌ട്രാർ വി. രാമകൃഷ്‌ണനും ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി റജിസ്‌ട്രാർ കെ. പ്രദോഷ്‌കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. വായ്‌പാ വിതരണം
അസി. റജിസ്‌ട്രാർ എം. സൈബുന്നീസ ഉദ്‌ഘാടനം ചെയ്തു. ഐആർപിസിക്കുള്ള ബാങ്കിന്റെ ധനസഹായം മട്ടന്നൂർ നഗരസഭാ ചെയർമാൻ പി. പുരുഷോത്തമനും സാമൂഹിക ഉന്നമന മിഷനിലേക്കുള്ള ബാങ്കിന്റെ സഹായം വി. ശിവദാസൻ എംപിയും
ഏറ്റുവാങ്ങി. ഇരിട്ടി എആർ മധു കാനോത്ത്‌ കമ്പ്യൂട്ടർ സ്വിച്ചോൺ ചെയ്‌തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി. വി. ശശീന്ദ്രൻ ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു.
പി. രജനി, ബി. ഷംസുദ്ദീൻ, കെ. നന്ദനൻ, വി. പി. റഷീദ്‌, എൻ. ടി. റോസമ്മ, പി. കെ. ജനാർദനൻ, വി. ടി. തോമസ്‌, ടി. ജയശ്രീ, കെ.
രമേശൻ, കെ. വി. സക്കീർഹുസൈൻ, സത്യൻ കൊമ്മേരി, ബാബുരാജ്‌ പായം, ഇബ്രാഹിം മുണ്ടേരി, വിപിൻ തോമസ്‌, കെ. മുഹമ്മദലി, ബാബു ഇയ്യംബോഡ്‌, ബാങ്ക്‌ പ്രസിഡന്റ്‌ കെ. ശ്രീധരൻ, സെക്രട്ടറി പി. ടി. സുജാത, വൈസ്‌ പ്രസിഡന്റ്‌ കെ.ജെ. ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group