ഇരിട്ടി: ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടര്ന്നുണ്ടായ ജനരോഷം തണുപ്പിക്കാനായി ആറളം ഫാമില്‍ വീണ്ടും ആനതുരത്തല്‍.
ഫാമിലും പുനരധിവാസ മേഖലയിലും തമ്ബടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമമാണ് തുടങ്ങിയത്.ഇന്നലെ രാവിലെ ഏഴോടെ ആറളം ഫാം മേഖലയില്‍ കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നാരോത്തിന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം വനപാലകരുടെയും ആര്‍ആര്‍ടിയുടെയും നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് ആനകളെ വനത്തിലേക്ക് കടത്തിവിടാനുള്ള നടപടി ആരംഭിച്ചത്. ബ്ലോക്ക് ഏഴ്, പത്ത് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തിയത്. കനത്ത മഴയും വനതുല്യമായ കാടും തുരത്തലിന് തടസം സൃഷ്ടിച്ചു. പല ഘട്ടങ്ങളിലും മഴയും കാടുമായതിനാല്‍ അടുത്തെത്തുമ്ബോള്‍ മാത്രമാണ് ആനയെ കാണുന്നത്. ഇത് വനപാലകരുടെ ജീവനുതന്നെ ഭീഷണിയായി.
കഴിഞ്ഞദിവസം പി.എ. ദാമുവിനെ ഏഴാം ബ്ലോക്കില്‍ വച്ച് കാട്ടാന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗ തീരുമാനമനുസരിച്ചാണ് ആനകളെ തുരത്തുന്നത്. ഒന്നാം ഘട്ടമായി ആനകള്‍ ഉള്ള സ്ഥലം നിരീക്ഷിച്ച് ഇവയെ വനത്തിലേക്ക് തുരത്തി തിരിച്ചിറങ്ങാതെ കാവല്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുക. മഴയുടെ രൂക്ഷത കുറയുമ്ബോള്‍ കൂടുതല്‍ വനംവകുപ്പ് ജീവനക്കാരെ വരുത്തി കോട്ടപ്പാറ വഴി കാട്ടിലേക്ക് തുരത്താനാണ് ശ്രമിക്കുന്നത്.
ജനങ്ങള്‍ ആന തുരത്തല്‍ നടത്തുന്ന സമയങ്ങളില്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതെയും വാഹനങ്ങള്‍ കടന്നുപോകാതെയും പരമാവധി സഹകരിക്കണമെന്ന് വനവകുപ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നാരോത്തിന് പുറമേ ആര്‍ആര്‍ടി ഡപ്യൂട്ടി റേഞ്ചര്‍ ശശികുമാര്‍ ചെങ്ങല്‍ വീട്ടില്‍, ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജില്‍, മണത്തണ ഫോറസ്റ്റര്‍ സി.കെ. മഹേഷ്, ആര്‍ആര്‍ടി ഫോറസ്റ്റര്‍ എം. രാജന്, കീഴ്പള്ളി ഫോറസ്റ്റര്‍ പി. പ്രകാശന്, തോലമ്ബ്ര ഫോറസ്റ്റര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യദിവസം ആനകളെ തുരത്തിയത്.
إرسال تعليق