ഒരു ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്‌കൂളും മിക്‌സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളാക്കി .എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മിക്‌സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ .
കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാര്‍ശ.
ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആര്‍ടിക്കും നിര്‍ദ്ദേശം നല്‍കി. തുല്യതയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചത്.
പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവര്‍ത്തകനായ ഡോക്ടര്‍ ഐസക് പോള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ണായക ഉത്തരവ്.
إرسال تعليق